കേരളാ ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം: തുടക്കം കേരളപിറവി ദിനത്തിൽ

154

കേരളാ ബാങ്ക് തുടങ്ങാൻ സംസ്ഥാനത്തിന് അനുമതി. അനുമതി നൽകിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളാ ബാങ്ക് യാഥാർത്ഥ്യമായേക്കും. ഒട്ടേറെ പ്രതിഷേധങ്ങളും കടമ്പകളും മറികടന്നാണ് കേരളാ ബാങ്ക് രൂപികരണത്തിലേക്ക് സർക്കാർ എത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളാ ബാങ്കായി മാറ്റാനായിരുന്നു സംസ്ഥാന സർക്കാരിന്റെ പദ്ധതി.

ഒടുവിൽ കേരളാ ബാങ്ക് രൂപികരണത്തെ അനുകൂലിച്ച് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എതിർപ്പ് ശക്തമാക്കിയതോടെ കേരളാ ബാങ്ക് രൂപികരണം വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. ഒടുവിൽ പ്രത്യേക ഓർഡിനൻസിലൂടെയാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്.