അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം: വിശദീകരണം തള്ളി ചീഫ് സെക്രട്ടറി: സസ്‌പെൻഷൻ കാലാവധി നീട്ടി

56

അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമർപ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്. മദ്യപിക്കാത്ത ആളാണ് താനെന്നും, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പിൽ ശ്രീറാം ആവർത്തിക്കുന്നത്.

എന്നാൽ വിശദീകരണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെടുന്നത്.