HomeNewsShortതെരഞ്ഞെടുപ്പിനൊരുങ്ങി കർണാടക; പ്രചാരണപരിപാടികള്‍ ശക്തമാക്കി പാര്‍ട്ടികള്‍; പ്രമുഖ നേതാക്കൾ ഇന്ന് എത്തും

തെരഞ്ഞെടുപ്പിനൊരുങ്ങി കർണാടക; പ്രചാരണപരിപാടികള്‍ ശക്തമാക്കി പാര്‍ട്ടികള്‍; പ്രമുഖ നേതാക്കൾ ഇന്ന് എത്തും

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണപരിപാടികള്‍ ശക്തമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ സംസ്ഥാനത്തുടനീളം ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഭട്ട്കല്‍, ബൈന്ദൂര്‍, മുഡാബിഡ്, വിരാജ്‌പേട്ട്, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലാകും യോഗി ആദിത്യനാഥ് പ്രചാരണപരിപാടികള്‍ നടത്തുക.വിരാജ്പൂരില്‍ വൈകീട്ട് മൂന്ന് മണിക്ക് സോണിയ ഗാന്ധി പൊതുപരിപാടിയില്‍ പങ്കെടുക്കും. മൈസൂരുവില്‍ ജനങ്ങളെ സിദ്ധരാമയ്യ അഭിസംബോധന ചെയ്യും.

കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നു മോദി ആരോപിച്ചിരുന്നു.ഹിന്ദുവിരുദ്ധനായ ടിപ്പു സുല്‍ത്താനെ ആഘോഷിച്ച് കര്‍ണാടകയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments