HomeNewsShortകണ്ണൂർ അന്താരാഷ്ട വിമാനത്താവളം നാടിനു സമർപ്പിച്ചു; 185 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ആദ്യമായി...

കണ്ണൂർ അന്താരാഷ്ട വിമാനത്താവളം നാടിനു സമർപ്പിച്ചു; 185 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ആദ്യമായി പറന്നത് അബുദാബിയിലേക്ക്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാവിലെ 10.7 നാണ് ആദ്യവിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കിയിരുന്നത്. അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തിയിരുന്നു. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments