HomeNewsShortതൊഴിലില്ലായ്മയ്ക്കു വിട: കേന്ദ്ര സര്‍വീസിലെ 75,000ത്തോളം ഒഴിവുകള്‍ നികത്താന്‍ ഒരുങ്ങി കേന്ദ്രസർക്കാർ

തൊഴിലില്ലായ്മയ്ക്കു വിട: കേന്ദ്ര സര്‍വീസിലെ 75,000ത്തോളം ഒഴിവുകള്‍ നികത്താന്‍ ഒരുങ്ങി കേന്ദ്രസർക്കാർ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് തൊഴിലില്ലായ്മയുടെ കാര്യത്തിലായിരുന്നു. 45 വര്‍ഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ രൂക്ഷമായതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയായിരുന്നു. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അതുകൊണ്ടു തന്നെ ആദ്യ പരിഗണന നല്‍കുന്നതും ഈ വിഷയത്തിനാണ്. അടുത്ത കുറച്ച്‌ മാസത്തിനുള്ളില്‍ തന്നെ കേന്ദ്രത്തിന് കീഴില്‍ 75,000ത്തോളം ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഇതനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവുകളെ കുറിച്ച്‌ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. അടുത്ത കുറച്ച്‌ മാസത്തിനുള്ളില്‍ തന്നെ ഒഴിവ് നികത്താനുള്ള നടപടികള്‍ ആരംഭിക്കും. പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള പരീക്ഷയടക്കമുള്ള നടപടി ക്രമങ്ങള്‍ നടത്തുന്നതിനും മറ്റുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഉടന്‍ തന്നെ ആവശ്യമുന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments