HomeNewsShortജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് താനല്ലെന്ന് ജിഷയുടെ പിതാവ്

ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് താനല്ലെന്ന് ജിഷയുടെ പിതാവ്

പെരുമ്പാവൂർ: ജിഷ വധാക്കേസ്സിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് തൻെറ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു. കോൺഗ്രസുകാരനായ വാർഡ് മെമ്പർ സുനിലും പൊലീസുകാരനായ വിനോദും ചേർന്ന് സർക്കാറിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ളപേപ്പറിൽ ഒപ്പിടുവിക്കുകയായിരുന്നു. 1000 രൂപയും തനിക്ക് തന്നതായി പാപ്പു പറഞ്ഞു. മകൾക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നൽകിയെന്ന് പറയുന്ന ഈ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments