HomeNewsShortഐ.എസ്സിൽ ചേർന്ന മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന് കേന്ദ്രം: അഫ്ഗാൻ ജയിലിൽ തുടരും

ഐ.എസ്സിൽ ചേർന്ന മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന് കേന്ദ്രം: അഫ്ഗാൻ ജയിലിൽ തുടരും

ഐഎസ്സിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന് റിപ്പോർട്ടുകൾ. നാല് വനിതകളെ തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് ​സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്രസ‍ർക്കാർ നിലപാട്. ഭർത്താക്കൻമാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐ.എസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്​ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments