HomeNewsShortഇന്ത്യയിലും സ്വന്തം പ്രവിശ്യ ആരംഭിച്ചതായി അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ്; ജാഗ്രതയിൽ രാജ്യം

ഇന്ത്യയിലും സ്വന്തം പ്രവിശ്യ ആരംഭിച്ചതായി അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ്; ജാഗ്രതയിൽ രാജ്യം

ഇന്ത്യയിലും ആദ്യമായി സ്വന്തം പ്രവിശ്യ ആരംഭിച്ചതായി അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ്. വിലയാഹ് ഓഫ് ഹിന്ദ് എന്ന പേരില്‍ പുതിയ പ്രവിശ്യ പ്രവര്‍ത്തനം ആരംഭിച്ചതായാണ് ഐസിസിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാനിലെ അംഷിപോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയില്‍ പ്രവിശ്യ തുടങ്ങിയതായി അവകാശപ്പെട്ട് ഐസിസിന്റെ രംഗപ്രവേശം.

ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇഷ്ഫാക്ക് അഹമ്മദ് സോഫി എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുളള ഭീകരനാണ്. അംഷിപോരയിലെ ഏറ്റുമുട്ടലിന് പിന്നില്‍ തങ്ങളാണ് എന്നും ഇന്ത്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നും ഐസിസ് അവകാശപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments