HomeNewsShortമയക്കു മരുന്ന് കേസ്: പഞ്ചാബ് കിംഗ്സ് ഇലവന്‍ ഉടമയ്‌ക്ക് രണ്ട് വര്‍ഷം തടവു ശിക്ഷ

മയക്കു മരുന്ന് കേസ്: പഞ്ചാബ് കിംഗ്സ് ഇലവന്‍ ഉടമയ്‌ക്ക് രണ്ട് വര്‍ഷം തടവു ശിക്ഷ

മയക്കു മരുന്ന് കേസില്‍ ഐ.പി.എല്‍ ടീം ഉടമയും വ്യവസായ ഭീമനുമായ നെസ് വാദിയയെ രണ്ടു വര്‍ഷം തടവു ശിക്ഷയ്‌ക്ക് കോടതി വിധിച്ചു. ജപ്പാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യവസായ ഭീമനായ നുസ്‌ലി വാദിയയുടെ മൂത്തമകനാണ് നെസ്‌ വാദിയ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളിലൊന്നായ പഞ്ചാബ് കിംഗ്സ് ഇലവന്റെ ഉടമ കൂടിയായ നെസ്‌, 283 ഗ്രൂപ്പുകകളായി പരന്നു കിടക്കുന്ന വാദിയ ഗ്രൂപ്പിന്റെ അവകാശി കൂടിയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് 25 ഗ്രാം കഞ്ചാവ് ഓയിലുമായി ജപ്പാന്‍ ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ച്‌ നെസ് വാദിയയെ അധികൃതര്‍ പിടികൂടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments