ഇന്ത്യ ചൈന 9ാംഘട്ട ചര്‍ച്ച വിജയകരം: അതിര്‍ത്തികളില്‍ നിന്നും മുന്‍നിര സൈനികരെ പിൻവലിക്കും

25

 

ഇന്ത്യ ചൈന ഉന്നത സൈനികതല ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഞായറാഴ്‌ച്ച നടന്ന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തര്‍ക്കങ്ങളെ സംബന്ധിച്ച്‌ ഇരു രാജ്യങ്ങളിലേയും സൈനിക പ്രതിനിധികള്‍ ആഴത്തില്‍ ആശയങ്ങള്‍ കൈമാറിയതായും 10ാംഘട്ട ചര്‍ച്ച നേരത്തെയാക്കാന്‍ തീരുമാനമായതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ തീരുമാനിച്ചതുപോലെ അതിര്‍ത്തികളില്‍ നിന്നും മുന്‍നിര സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രതലവന്‍മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി” ഇരുരാജ്യങ്ങളും സംയുകതമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ ചൈന കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ലൈന്‍ ഓഫ്‌‌ ആക്‌ച്വല്‍ കണ്‍ട്രോള്‍ മേഖലയില്‍ സമാധാനവും ശാന്തതയും തിരികെ കൊണ്ടുവരാന്‍ ധാരണയായി.