HomeNewsShortഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.68 അടിയായി കുറഞ്ഞു; ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ല

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.68 അടിയായി കുറഞ്ഞു; ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ല

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.68 അടിയായി കുറഞ്ഞു. ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ലെന്നാണ് സൂചന. ഇടമലയാറിലെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. അതേസമയം മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 9 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments