HomeNewsLatest Newsഫോട്ടോ എടുക്കുന്നതിനിടെ ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട ചൈനീസ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനിടെ ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട ചൈനീസ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട ചൈനീസ് വിനോദസഞ്ചാരി മരിച്ചു. ചാംഗ് മിന്‍ ചുവാംഗ്(66) ആണ് മരിച്ചത്. കെനിയയിലെ നയ്‌റോബിയിലെ വന്യജീവി സങ്കേതത്തില്‍ വച്ചാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ഹിപ്പോ ആക്രമിക്കുകയായിരുന്നു. ചുവാംഗിനെ രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റൊരാള്‍ക്കും ഹിപ്പോയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഈ വര്‍ഷം 6 പേരാണ് ഈ പ്രദേശത്ത് ഹിപ്പോയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും ആക്രമണകാരികളായ മൃഗങ്ങളില്‍ ഒന്നാണ് ഹിപ്പോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments