HomeNewsShort'മഹ' ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക്: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത:...

‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക്: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതി തീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. ഗുജറാത്ത് തീരത്ത് എത്തുമ്പോള്‍ തീവ്രത കുറയുമെങ്കിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് പ്രവചനം.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളില്‍ മഴ ശക്തമാകാനിടയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments