HomeNewsShortഎച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ ആശങ്ക; കർണാടകയിൽ മരിച്ച രോഗിക്ക് വൈറസ് സ്ഥിരീകരിച്ചു;...

എച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ ആശങ്ക; കർണാടകയിൽ മരിച്ച രോഗിക്ക് വൈറസ് സ്ഥിരീകരിച്ചു; രാജ്യമാകെ 90 ലധികം രോഗികൾ

രാജ്യത്ത് 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായി റിപ്പോർട്ടുകൾ. കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാർച്ച് 6ന് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ആസ്ത്മയും ഉയർന്ന രക്തസമ്മർദ്ദവും അടക്കമുള്ള അസുഖങ്ങൾ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എൻ 2 വൈറസ് കേസാണിത്. ഹിരേ ഗൗഡയുമായി സമ്പർക്കമുള്ളവരിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments