HomeNewsShortചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്നുമുതൽ പ്രാബല്യത്തിൽ; സർവ്വ സന്നാഹങ്ങളും തയ്യാറെന്ന് സർക്കാർ

ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്നുമുതൽ പ്രാബല്യത്തിൽ; സർവ്വ സന്നാഹങ്ങളും തയ്യാറെന്ന് സർക്കാർ

ചരക്ക് സേവന നികുതി അഥവാ ജി എസ് ടി യാഥാര്‍ത്ഥ്യമായി. ജി എസ് ടി യാഥാര്‍ഥ്യമാകുന്നതിന് മുന്നോടിയായുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഉദ്ഘാടനം നടന്നത്.അര്‍ധരാത്രി നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. സമ്മേളനത്തിന് പക്ഷേ പ്രതിപക്ഷത്തിന്റെ പച്ചക്കൊടിയില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് സമ്മേളനം ബഹിഷ്കരിക്കും. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരും സമ്മേളനത്തിനെത്തില്ല.

അര്‍ധരാത്രി 12 മണിയോടെ സമ്മേളനം അവസാനിക്കുകയും ജി എസ് ടി നടപ്പില്‍ വരികയും ചെയ്തു. ജി എസ് ടി പ്രഖ്യാപനത്തിനുള്ള പ്രത്യേക സമ്മേളനത്തിന് മുമ്ബായി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാള്‍ മോടി പിടിപ്പിച്ചു. ജി എസ് ടി ലോഞ്ചിന് 800 പേരാണ് പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളിലെത്തിയത്.

ജി.എസ്‌.ടിയുടെ പേരില്‍ കേന്ദ്രത്തെ പ്രശംസിച്ച രാഷ്‌ട്രപതി, താന്‍ കൂടി ഭാഗമായ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ പരിഷ്‌കാരം നടപ്പാക്കാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത്‌ സിന്‍ഹയാണ്‌ ജി.എസ്‌.ടി. ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും പ്രണബ്‌ ചൂണ്ടിക്കാട്ടി. ബില്ലില്‍ അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ നിരാശരാക്കുന്നതായി പ്രണബിന്റെ ഈ വാക്കുകള്‍. പാര്‍ലമെന്റ്‌ ഹാളില്‍ ജി.എസ്‌.ടി അംഗങ്ങള്‍ക്കായി അത്താഴവിരുന്നൊരുക്കിയിരുന്നു.

കൗണ്‍സില്‍ യോഗത്തിലും അത്താഴവിരുന്നിലും പങ്കെടുത്ത സംസ്‌ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ അര്‍ധരാത്രിയിലെ പ്രഖ്യാപനം ബഹിഷ്‌കരിച്ചു കേരളാ ഹൗസിലേക്കു മടങ്ങി. അര്‍ധരാത്രിയിലെ ജി.എസ്‌.ടി. പ്രഖ്യാപനത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള സി.പി.എം തീരുമാനത്തിനു വിധേയമായാണിത്‌. പതിനൊന്നുമുതല്‍ ഒരു മണിക്കൂര്‍ നീണ്ട ചടങ്ങിനു മുന്നോടിയായി പാര്‍ലമെന്റ്‌ മന്ദിരം ദീപാലംകൃതമാക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ്‌ പാര്‍ലമെന്റ്‌ അര്‍ധരാത്രി സമ്മേളിക്കാറുള്ളത്‌. ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതും അര്‍ധരാത്രിയായിരുന്നു.bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments