HomeNewsShortഇടതുസർക്കാരിന്റെ മദ്യനയം വ്യക്തം . 62 ബാറുകള്‍ക്ക് ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി

ഇടതുസർക്കാരിന്റെ മദ്യനയം വ്യക്തം . 62 ബാറുകള്‍ക്ക് ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി

സംസ്ഥാനത്ത പൂട്ടിയ ബാറുകളിൽ 62 എണ്ണം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ബാറുകളില്‍ 62 എണ്ണത്തിന് ഇതിനോടകം പ്രവര്‍ത്തനാനുമതി നല്‍കി. ബാക്കി അപേക്ഷകര്‍ക്ക് വരും ദിവസങ്ങളില്‍ ലൈസന്‍സ് നല്കും. 29 ബാറുകള്‍ക്ക് വെള്ളിയാഴ്ച മാത്രം ലൈസന്‍സ് അനുവദിച്ചു. 24 പഞ്ചനക്ഷത്രബാറുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുപുറമെ ആലപ്പുഴയില്‍ ഒരെണ്ണത്തിനുകൂടി വെള്ളിയാഴ്ച ലൈസന്‍സ് അനുവദിച്ചു.

സംസ്ഥാനത്ത് മൊത്തത്തില്‍ നാല്പത് ഹോട്ടലുകള്‍ നക്ഷത്രപദവിയുടെ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇവരെല്ലാം പദവിപുതുക്കാന്‍ പിഴസഹിതം അപേക്ഷ നല്‍കിയിരിക്കുകയാണ്. പദവി പുനഃസ്ഥാപിച്ചുകിട്ടുന്നതോടെ ബാര്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ ലൈസന്‍സ് എറണാകുളം ജില്ലയിലാണ് അനുവദിച്ചത്. തിരുവനന്തപുരം തൊട്ടുപിന്നില്‍. ഇതോടൊപ്പം ഒട്ടേറെ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്കി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments