HomeNewsShortജിഎസ്ടിയില്‍ ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി; ലക്ഷ്യം നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുക

ജിഎസ്ടിയില്‍ ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി; ലക്ഷ്യം നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുക

ചരക്ക് സേവന നികുതി (ജി.എസ്.ടി.)ഘടനയില്‍ ഇനിയും ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍ വന്നു കഴിഞ്ഞു. അതിനെ സംരംഭക സൗഹൃദ നികുതിയായി മാറ്റുകയാണ് ഉദ്ദേശ്യം.

ജി.എസ്.ടി. വരും മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതില്‍ 55 ലക്ഷത്തിന്റെ വര്‍ധന വന്നു കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബരവസ്തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.നിത്യോപയോഗസാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന നികുതിപരിഷ്‌കാരമാണ് ജി.എസ്.ടി. എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments