HomeNewsShortപിണറായിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ പി.ശശിയുടെ സഹോദരനെന്ന്

പിണറായിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ പി.ശശിയുടെ സഹോദരനെന്ന്

ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സഹോദരനെതിരേ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി യുവതി. ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആശ്രിത നിയമനത്തിന്‍റെ പേരില്‍ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശന്‍ പണം വാങ്ങിയതെന്നും യുവതി ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പേര് പറഞ്ഞാണ് സതീശന്‍ തന്‍റെ കൈയില്‍ നിന്നും പണം വാങ്ങിച്ചെടുത്തത്. തന്‍റെ മുന്നില്‍ വച്ച്‌ ഇയാള്‍ മുഖ്യമന്ത്രിയെയും കോടിയേരിയെയും ഒക്കെ ഫോണ്‍ ചെയ്യുന്നതായി കാണിക്കാറുണ്ട്. അങ്ങനെയാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നും എന്നാല്‍ തട്ടിപ്പാണെന്ന് വൈകിയാണ് മനസിലായതെന്നും യുവതി പറയുന്നു. ആദ്യ ഘട്ടത്തില്‍ 40,000 രൂപയാണ് നല്‍കിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നല്‍കിയതിന്‍റെ ബാങ്ക് രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാള്‍ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments