HomeNewsShortഓസ്‌ട്രേലിയയിൽ വൻ കാട്ടുതീ പടരുന്നു: താപനില 41.2ഡിഗ്രി സെൽഷ്യസിലെത്തി: ജാഗ്രതാ നിർദേശം

ഓസ്‌ട്രേലിയയിൽ വൻ കാട്ടുതീ പടരുന്നു: താപനില 41.2ഡിഗ്രി സെൽഷ്യസിലെത്തി: ജാഗ്രതാ നിർദേശം

പശ്ചിമ ഓസ്ട്രേലിയയും ക്വീൻസ്‌ലാൻഡിലും കാട്ടു തീ വൻ ഭീഷണി ഉയർത്തി കാട്ടുതീ പടരുന്നു. ന്യൂ സൗത്ത് വെയിൽസിൽ 74 സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. ജാഗ്രതമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വൂലെമി ദേശീയോദ്യാനത്തിൽ 378,000 ഹെക്ടറിൽ തീ പടരുന്നുണ്ട്. വുഡ്റിഡ്ജ്,സീട്രീസ്, ബ്രേക്ക് വാട്ടർ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് തീപടരുന്നത്.

ബ്രിസ്ബെയ്നിൽ താപനില 41.2ഡിഗ്രി സെൽഷ്യസിലെത്തി. നഗരത്തിലെ റെക്കോർഡ് ചൂടാണ് ഇത്. 1981ൽ ആണ് ഇതിന് മുമ്പ് ഇതേ ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തെ ദേശീയ ശരാശരി ഊഷ്മാവും റെക്കോർഡ് ഭേദിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40.3 ഡിഗ്രിയാണ് ഇപ്പോൾ രാജ്യത്തെ ശരാശരി താപനില. ഈയാഴ്ച മുഴുവൻ രാജ്യത്ത് ഉഷ്ണവാതമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments