HomeNewsShortമുന് നേപ്പാൾ മുഖ്യ മന്ത്രി സുശീൽ കൊയ്​രാള അന്തരിച്ചു

മുന് നേപ്പാൾ മുഖ്യ മന്ത്രി സുശീൽ കൊയ്​രാള അന്തരിച്ചു

കാഠ്​മണ്ഡു: നേപ്പാൾ മുൻ ​പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ്​ പാർട്ടിയുടെ ​പ്രസിഡൻറുമായ സുശീൽ കൊയ്​രാള അന്തരിച്ചു. 77 വയസായിരുന്നു. ചൊവ്വാഴ്​ച പുലർച്ചെ തലസ്ഥാനമായ കാഠ്​മണ്ഡുവി​െൻറ പ്രാന്തപ്രദേശത്തെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

നേപ്പാളി കോൺഗ്രസ്​ പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനിടെയാണ്​ കൊയ്​രാളയുടെ മരണം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക്​ പരിഗണിക്കുന്നവരിൽ കൊയ്​രാളയുമുണ്ടായിരുന്നു. കൊയ്​രാളയുടെ മരണത്തെ തുടർന്ന്​ തെരഞ്ഞെടുപ്പ്​ നടപടികൾ പാർട്ടി അടിയന്തിരമായി നിർത്തിവെച്ചു.

2014 ഫെബ്രുവരിയിലാണ്​ നേപ്പാൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്​. നേപ്പാളി കോൺഗ്രസ്​ പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്​ടനായി 1954 ൽ രാഷ്​ട്രീയ ​​പ്രവേശം. 1960 ൽ രാജഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന്​ 16 വർഷത്തോളം ഇന്ത്യയിൽ കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments