HomeNewsVideo-Newsഓടിക്കൊണ്ടിരിക്കുന്ന കാർ ഭൂമി പിളർന്നു താഴേക്ക്‌ പതിക്കുന്നു ! ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

ഓടിക്കൊണ്ടിരിക്കുന്ന കാർ ഭൂമി പിളർന്നു താഴേക്ക്‌ പതിക്കുന്നു ! ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

ട്രുജിലോ: നല്ല റോഡ്‌, തിരക്കും കുറവ്. ഈ സാഹചര്യത്തിൽ ആരും ഇത്തിരി സ്പീഡ് എടുക്കും. അങ്ങിനെ പോകുമ്പോൾ, പെട്ടെന്ന് റോഡിനു നടുവിൽ ഒരു കുഴി പ്രത്യക്ഷപ്പെട്ടാൽ, എന്തായിരിക്കും അവസ്ഥ? അത് സംഭവിച്ചിരിക്കുന്നു. യാത്രയ്ക്കിടയില്‍ വന്‍ഗര്‍ത്തത്തിലേക്ക് വീണ കാറില്‍ നിന്നും മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി. രക്ഷപെട്ടവരില്‍ രണ്ടു വയസ്സുകാരിയായ കുട്ടിയുമുണ്ടായിരുന്നു. വടക്കന്‍ പെറുവിലെ ട്രുജിലോയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 അടിയോളം ആഴമുള്ള മാലിന്യക്കുഴിയിലേക്കാണ് കാര്‍ വീണത്‌. കനത്ത മഴയെത്തുടര്‍ന്നാണ്‌ ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് അനുമാനം. എഡ്ഗാര്‍ ഓര്‍ലന്‍ഡ ബര്‍ടോലാ സില്‍വയും മരിസോള്‍ മെഴ്‌സിഡെസ് ഗട്ടിറെസ് സിക്കയും ഇവരുടെ രണ്ടുവയസ്സുകാരിയായ മകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് സാഹസികമായി കുടുംബാംഗങ്ങളെ ഓരോരുത്തരെയും പുറത്തെടുത്തത്.

LIKEഒരു കയര്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറന്നുപിടിച്ച് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് ഓരോരുത്തരേയുമായി പുറത്തെടുക്കുകയായിരുന്നു. കാര്യമായി പരുക്കൊന്നും പറ്റാതെ എല്ലാരും പുറത്തെത്തിയതിന് പിന്നാലെ കാര്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. വീണെങ്കിലും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് കാറിലെ യാത്രക്കാർ.

https://youtu.be/vNDPdw4Yqso

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments