HomeNewsShortയാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരമായി ഒപ്പിടാത്ത ചെക്കുകള്‍: വിമാനകമ്പനിയുടെ നടപടി വിവാദത്തിൽ

യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരമായി ഒപ്പിടാത്ത ചെക്കുകള്‍: വിമാനകമ്പനിയുടെ നടപടി വിവാദത്തിൽ

വിമാനങ്ങള്‍ റദ്ദ് ചെയ്തതിനുള്ള നഷ്ടപരിഹാരമായി നല്‍കിയ ചെക്കുകളില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിട്ടിട്ടില്ല എന്ന് പരാതി. വിമാന യാത്രകള്‍ മുടങ്ങിയതിന് നഷ്ടപരിഹാരമായി യൂറോപ്പിലെ ബജറ്റ് വിമാനക്കമ്പനിയായ റയന്‍ എയറാണ് ഒപ്പിടാത്ത ചെക്കുകള്‍ നല്‍കിയത്. ഇതുമായി ബാങ്കില്‍ എത്തിയവരുടെ ചെക്കുകളാണ് മടങ്ങിയത് മാത്രവുമല്ല ചെക്കുകള്‍ മടങ്ങിയതോടെ പലരില്‍ നിന്നും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഏപ്രിലിനു ശേഷം ഏതാണ്ട് 10 ലക്ഷം യാത്രക്കാരെ സര്‍വീസിലെ അനിശ്ചിതത്വം സാരമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് പൈലറ്റുമാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് 400 വിമാനങ്ങള്‍ റദ്ദ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത്തരത്തില്‍ യാത്ര മുടങ്ങിയ ആള്‍ക്കാര്‍ക്കാണ് കമ്പനി നഷ്ടപരിഹാരത്തുക അനുവധിച്ചത്. എന്നാല്‍ ചെക്കുകളുമായി ബാങ്കില്‍ എത്തിയ ജനം ഇളിഭ്യരായി മടങ്ങുകയായിരുന്നു. പക്ഷേ ഇത് ഭരണപരമായ വീഴ്ചയാണെന്നും വേണ്ട നടപടികള്‍ എടുക്കുമെന്നുമുളള അറിയിപ്പുമായി റയന്‍എയര്‍ അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments