HomeNewsShortഫ്ലെക്സി നിരക്ക് പിന്‍വലിക്കില്ലെന്ന് റെയില്‍വേ; വിമാന, റോഡ് യാത്രകളേക്കാള്‍ ചെലവ് കുറവ് ട്രെയിന്‍ യാത്രക്കെന്നു ന്യായീകരണം

ഫ്ലെക്സി നിരക്ക് പിന്‍വലിക്കില്ലെന്ന് റെയില്‍വേ; വിമാന, റോഡ് യാത്രകളേക്കാള്‍ ചെലവ് കുറവ് ട്രെയിന്‍ യാത്രക്കെന്നു ന്യായീകരണം

ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി എന്നീ പ്രീമിയം തീവണ്ടികളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ. എന്നാൽ, മറ്റ് ട്രെയിനുകളില്‍ ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പാക്കില്ല. പ്രതിഷേധം വ്യാപകമായതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

 
രാജധാനി, തുരന്തോ, ശതാബ്ദി എന്നീ പ്രീമിയം തീവണ്ടികളില്‍ വെള്ളിയാഴ്ച മുതലാണ് ഫ്‌ലെക്‌സി നിരക്ക് നിലവില്‍ വന്നത്. വിമാനങ്ങളില്‍ സീസണ്‍ അനുസരിച്ച് യാത്രാക്കൂലി പരിഷ്‌കരിക്കുന്നതിന് സമാനമായ രീതിയിലാണ് റെയില്‍വേയിലും പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഫ്‌ലെക്‌സി നിരക്ക് നടപ്പാക്കിയതോടുകൂടി രണ്ട് ദിവസം കൊണ്ട് 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. ഈ സാമ്പത്തിക വര്‍ഷം 500 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും റെയില്‍വേ വ്യക്തമാക്കി.

 

 
ഫ്‌ളെക്‌സി നിരക്ക് അനുസരിച്ച് രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്കും തുടര്‍ന്ന് ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ക്ക് പത്തുശതമാനം വീതം വര്‍ധിച്ച നിരക്കും നല്‍കേണ്ടിവരും. 50 ശതമാനം വരെയാണ് ഈ നിരക്ക് വര്‍ധന.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments