HomeNewsShortദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; 33 പേർക്ക് ദാരുണാന്ത്യം

ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; 33 പേർക്ക് ദാരുണാന്ത്യം

ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തത്തില്‍ 33 പേര്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണായത് എന്ന കാര്യം വ്യക്തമല്ല. തീ അണക്കാനുള്ള ശ്രമങ്ങള്‍ അഗ്​നിശമനസേന നടത്തുകയാണ്​​.വൃദ്ധര്‍ക്ക്​ വിദ്​ഗധ ചികില്‍സ നല്‍കുന്ന സേജോങ്​ ​ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലാണ്​ തീപിടിത്തമുണ്ടായത്​. ഏകദേശം 200 രോഗികളാണ്​ അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്നത്​. തീപിടിത്ത​ത്തി​​​െന്‍റ കാരണം വ്യക്​തമായിട്ടില്ലെന്ന്​ അഗ്​നിശമനസേന തലവന്‍ അറിയിച്ചു. 98 പേരെ ആശുപത്രിയില്‍ നിന്ന്​ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments