HomeNewsLatest Newsസംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി

സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി

സ്കൂളുകളിലും കോളജുകളിലും സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്ന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ആര്‍എസ്‌എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ 9.10 നായിരുന്നു പതാക ഉയര്‍ത്തല്‍. ചടങ്ങിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിരുന്നു. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച്‌ പാലക്കാട്ടെ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്താനെത്തുന്ന സാഹചര്യത്തിലാണ് പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയത്.

അതേസമയം, വ്യാസവിദ്യാപീഠം സ്കൂള്‍ സിബിഎസ്‌ഇക്കു കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്‌എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മോഹന്‍ ഭഗവത് സ്കൂളില്‍ മൂന്നുദിവസം നടക്കുന്ന ആര്‍എസ്എസ് ശിബിരത്തിനൊപ്പം പങ്കെടുക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റു പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ നീണ്ട നിരയുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments