HomeNewsShortലണ്ടനിലെ യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടിത്തം; തീ പിടിത്തമുണ്ടായത് സമീപത്തെ പബ്ബിൽ നിന്നും

ലണ്ടനിലെ യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടിത്തം; തീ പിടിത്തമുണ്ടായത് സമീപത്തെ പബ്ബിൽ നിന്നും

സെന്‍ട്രല്‍ ലണ്ടനിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ഒരു പബില്‍ വന്‍ തീപിടിത്തം. യൂസ്റ്റണ്‍, കിംഗ്‌സ് ക്രോസ്, സെന്റ് പാന്‍ക്രാസ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചാള്‍ട്ടണ്‍ സ്ട്രീറ്റിലാണ് തീപിടിത്തമുണ്ടായത്. 72 അഗ്‌നിശമനസേനാംഗങ്ങളും 10 ഫയര്‍ എന്‍ജിനുകളും ചേര്‍ന്നാണ് തീയണച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സോമേഴ്‌സ് ടൗണ്‍ കോഫി ഹൗസ് എന്ന പബില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments