HomeNewsShortസംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന: എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും കണ്ടെത്തി:...

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന: എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും കണ്ടെത്തി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പനിക്കൊപ്പം ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്. 35 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച്‌ ഒരാളും ചെള്ള് പനി ബാധിച്ച്‌ മറ്റൊരാളും സംസ്ഥാനത്ത് മരിച്ചു. ആറ് പേരാണ് നിലവില്‍ ചെള്ള് പനിക്ക് ചികിത്സയിലുള്ളത്. 344 പേര്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 164 ഡെങ്കിപ്പനി ബാധിതരുണ്ട്. നാല് പേര്‍ക്ക് എച് 1 എന്‍ 1 ബാധിച്ചു.

മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇന്‍ഫ്ളുവന്‍സ എഎച്ച്‌ 3 എന്‍ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments