HomeAround Keralaപൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പഴയ കാമുകനെ കണ്ടുമുട്ടി; വീണ്ടും പ്രണയം തളിർത്തപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി...

പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പഴയ കാമുകനെ കണ്ടുമുട്ടി; വീണ്ടും പ്രണയം തളിർത്തപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ ! കണ്ണൂർ കണ്ണപുരത്ത് നടന്ന സംഭവം ഇങ്ങനെ:

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ കാമുകനെ കണ്ടുമുട്ടിയപ്പോൾ ഭർത്താവിനെയും കുട്ടിക്കുകളെയും മറന്നു കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പട്ടുവം സ്വദേശിനിയായ 41 കാരിയാണ് മുൻസഹപാഠിക്കൊപ്പം ഒളിച്ചോടിയത്. സ്‌കൂൾ നടത്തിയ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. ഇതോടെ പഴയ കാര്യങ്ങളെല്ലാം ഓർമ വന്ന വീട്ടമ്മ വീണ്ടും പ്രണയം മൊട്ടിട്ടതോടെ , മുൻസഹപാഠിയുമായി അടുപ്പത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു.

പൂർവ്വവിദ്യാർത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും കാണാതായതോടെ ഭർത്താവ് പരിചയമുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചു. രാത്രി ഏറെ വൈകിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പട്ടുവം സ്വദേശിയായ മറ്റൊരാളെ കൂടി കാണാതായതായി അറിഞ്ഞു. വീട്ടമ്മയ്‌ക്കൊപ്പം യുവാവും പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തതായി കണ്ടെത്തിയ പോലീസ്, രണ്ട് പേരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും മലപ്പുറത്ത് ഉള്ളതായി കണ്ടെത്തുകയായിരുന്നു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments