HomeNewsShortകോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിതീവ്ര സ്ഫോടക വസ്തുക്കൾ പിടികൂടി: സ്ത്രീ അറസ്റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിതീവ്ര സ്ഫോടക വസ്തുക്കൾ പിടികൂടി: സ്ത്രീ അറസ്റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു. തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സ്ഫോടകവസ്തുക്കൾ തലശ്ശേരിയിൽ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി.

ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments