HomeNewsShortകരുവന്നൂര്‍ സഹരണബാങ്ക് തട്ടിപ്പ് കേസ്: കുറ്റപത്രം ഉടന്‍ സമർപ്പിക്കാനൊരുങ്ങി ഇ.ഡി; ചോദ്യം ചെയ്യൽ തുടരുന്നു

കരുവന്നൂര്‍ സഹരണബാങ്ക് തട്ടിപ്പ് കേസ്: കുറ്റപത്രം ഉടന്‍ സമർപ്പിക്കാനൊരുങ്ങി ഇ.ഡി; ചോദ്യം ചെയ്യൽ തുടരുന്നു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ ഏജന്‍സി. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍. എം കെ കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനാൽത്തന്നെ എംകെ കണ്ണനെയും എ സി മൊയ്തീയും ഉള്‍പ്പെടെയുള്ളവരെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. കള്ളപ്പണം ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments