HomeNewsShortകൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി: ചരിത്ര നിമിഷം !

കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി: ചരിത്ര നിമിഷം !

 

ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷനു ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഇത്രയും നാള്‍ വാക്‌സിന്‍ എവിടെ എന്നായിരുന്നു എല്ലാവരും ചോദിച്ച് കൊണ്ടിരുന്നത്. ഇപ്പോള്‍ കുറഞ്ഞ സമയത്തിനുളളില്‍ തന്നെ രണ്ട് വാക്‌സിനുകള്‍ എത്തിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാരണം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും കൊറോണയ്ക്ക് എതിരെ നടത്തിയ പോരാട്ടം വരും തലമുറയ്ക്ക് മാതൃകയാണ്. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയാണ് സംഭവിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിലൂടെ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചു. രാജ്യത്ത് മരണനിരക്ക് കുറയ്ക്കാനും സാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments