HomeNewsShortലോകത്ത് കോവിഡ് ബാധിതർ 1.6 കോടി കടന്നു; മരണസംഖ്യ 6.58 ലക്ഷം; അമേരിക്കയിൽ സ്ഥിതി അതീവ...

ലോകത്ത് കോവിഡ് ബാധിതർ 1.6 കോടി കടന്നു; മരണസംഖ്യ 6.58 ലക്ഷം; അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. ആകെ രോഗികൾ 1,66,60,138 ആയി ഉയര്‍ന്നു. 6,58,813 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുളള യുകെയില്‍ 45,963 ആണ് മരണസംഖ്യ.
യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 43,46,748 ആയി ഉയര്‍ന്നു. 1,49,180 ആണ് മരണസംഖ്യ.കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. ബ്രസീലില്‍ 24,83,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 88,539 പേരാണ് ഇവിടെ മരിച്ചത്.റഷ്യയില്‍ 8,22,060 പേര്‍ക്കും, ദക്ഷിണാഫ്രിക്കയില്‍ 4,59,761 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലും മരണനിരക്ക് കുറവാണ്. 13,483 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments