HomeNewsShortരാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ: മരണം 1300 കടന്നു: ആശ്വാസമായി 29.59% രോഗമുക്തർ

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ: മരണം 1300 കടന്നു: ആശ്വാസമായി 29.59% രോഗമുക്തർ

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. കേസുകളുടെ എണ്ണം 40,000ലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 83 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1301 ആയി ഉയർന്നു. ആകെ രോഗികളുടെ എണ്ണം 39,980 ആയി. 28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേർ രോഗവിമുക്തരായി.

മധ്യപ്രദേശ് -2846, രാജസ്ഥാൻ- 2770, തമിഴ്നാട്- 2757, ഉത്തർപ്രദേശ് 2487 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. രോഗികളാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമ്പോഴും 26.59 ശതമാനം പേർ രോഗമുക്തരാകുന്നുണ്ട് എന്നതാണ് ആശ്വാസം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments