HomeSportsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്യാപ്റ്റനെ പ്രവചിച്ചു ശ്രീശാന്ത്: ഇതു സത്യമായാൽ പൊളിക്കും !

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്യാപ്റ്റനെ പ്രവചിച്ചു ശ്രീശാന്ത്: ഇതു സത്യമായാൽ പൊളിക്കും !

ആരായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍? ചോദ്യം ഇത്തിരി കുഴപ്പം പിടിച്ചതാണ്. കാരണം പ്രതിഭയുടെ തള്ളിക്കയറ്റം മൂലം ഇന്ത്യൻ ടീം ബുദ്ധിമുട്ടുകയാണ്. എങ്കിലും മുന്‍ ഇന്ത്യന്‍ ശ്രീശാന്തിന്റെ പക്കല്‍ ഇതിനുത്തരമുണ്ട്. ശ്രീശാന്തിന്റെ നിരീക്ഷണത്തില്‍ കര്‍ണാടക താരമായ കെഎല്‍ രാഹുലായിരിക്കും വരുംഭാവിയില്‍ ദേശീയ ടീമിനെ നയിക്കാൻ ഏറ്റവും യോഗ്യൻ.

“കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് കെഎല്‍ രാഹുല്‍. കോലിയുടെ വര്‍ക്ക് എത്തിക്ക്‌സുതന്നെ ഇദ്ദേഹവും പിന്തുടരുന്നു. വ്യക്തിഗത നേട്ടങ്ങളെക്കാളുപരി ടീമിനായി കളിക്കാനാണ് കെഎല്‍ രാഹുല്‍ ഇഷ്ടപ്പെടുന്നത്.” ശ്രീശാന്ത് പറയുന്നു. “കെഎല്‍ രാഹുലിന് പക്വതയുണ്ട്. ഉത്തരവാദിത്വമുണ്ട്. ടീമിനായി ഏതു പൊസിഷനിലും ബാറ്റു ചെയ്യാന്‍ രാഹുലിന് കഴിയും.” അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ഹെലോ ആപ്പില്‍ നടന്ന തത്സമയ പരിപാടിയിലാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ശ്രീശാന്ത് തിരഞ്ഞെടുത്തത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments