HomeNewsShortഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്: 24 മണിക്കൂറിനിടെ 81,484 പേര്‍ക്ക് രോഗം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്: 24 മണിക്കൂറിനിടെ 81,484 പേര്‍ക്ക് രോഗം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ ദിവസം 1095 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 99,773 ആയി. 9,42,217 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. ഇതുവരെ 53 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്നലെ 18,317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിൽ 8,856 പേർക്കും ആന്ധ്രയിൽ 6,133 പേർക്കും തമിഴ്‌നാട്ടിൽ 5,659 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയില്‍ 3,390 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments