അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്റൈനില്‍ പോയിരുന്നു. ഹോപ് ഹിക്ക്സ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കൌണ്‍സിലറാണ്.
കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു.