HomeNewsShortസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കാസര്‍കോട് ഞായറാഴ്ച മരിച്ചയാളിന് രോഗം സ്ഥിരീകരിച്ചു; സമ്പർക്കപട്ടികയിൽ 300...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കാസര്‍കോട് ഞായറാഴ്ച മരിച്ചയാളിന് രോഗം സ്ഥിരീകരിച്ചു; സമ്പർക്കപട്ടികയിൽ 300 ലേറെപ്പേർ

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് ഞായറാഴ്ച മരിച്ച കെ ശശിധരനു കോവിഡ് സ്ഥിരികരിച്ചു. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി ഇയാള്‍ക്ക് പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. മരിച്ച ശശിധരന്റെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിന് വന്നവര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. മാനേജര്‍ ഉള്‍പ്പടെയുളള നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. ജോലിക്കാര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റു തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം ആറായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments