HomeNewsShortകൊറോണ: ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന: കാരണം ഇങ്ങനെ :

കൊറോണ: ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന: കാരണം ഇങ്ങനെ :

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും നിലവിൽ ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്റിനാണ് നിലവിൽ ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് വന്നവരിലാണ് കൊറോണ കണ്ടെത്തിയിട്ടുള്ളതെന്നും ഇന്ത്യയിൽ തന്നെയുള്ളവർക്ക് ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോഡ്രികോ ചൂണ്ടികാട്ടി. നിലവിൽ അടിസ്ഥാന ശുചിത്വം പാലിക്കുകയാണ് ഇന്ത്യയിലുള്ളവർക്ക് ചെയ്യാനാവുന്നതെന്നും റോഡ്രികോ വ്യക്തമാക്കി. കൈകള്‍ ശുചിയാക്കുന്നതും തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മുഖം മൂടുന്നതും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഡോക്‌ട്ടറെ കാണുകയുമാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ ചെയ്യാനാവുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments