വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്.എൻ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
രാവിലെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ഇവർ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെങ്കിലും ധൈര്യ പൂർവ്വം കുതറിയോടിയ ജാസ്മി അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ എത്തി നാടോടി സ്ത്രീയെ പിടികൂടി. പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.