HomeNewsShortഇന്ധനവില വർധനയ്ക്ക് പിന്നാലെ ഇരുട്ടടിയുമായി പാചകവാതക വില വർധനയും; 59 രൂപയുടെ വർധന

ഇന്ധനവില വർധനയ്ക്ക് പിന്നാലെ ഇരുട്ടടിയുമായി പാചകവാതക വില വർധനയും; 59 രൂപയുടെ വർധന

പാചകവാതക നിരക്കും വര്‍ധിച്ചു. 81 രൂപ 35 പൈസ പാചകവാതവിലയിലും വര്‍ധിച്ചു. സബ്‌സിഡിയുള്ളത് 2 രൂപ 89 പൈസയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയും വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമാണ് നിരക്ക് കൂടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് എണ്‍പത്തിയേഴ് രൂപ അഞ്ചു പൈസയും ഡീസലിന് എണ്‍പതു രൂപ ഇരുപത്തിയൊന്നു പൈസയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്. തൊണ്ണൂറു രൂപ എണ്‍പത്തിനാലു പൈസ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments