HomeNewsShortകൂറുമാറാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാര്‍ക്ക് 15 കോടി; യെദ്യൂരപ്പയുടെ മകനെതിരെ ആരോപണം

കൂറുമാറാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാര്‍ക്ക് 15 കോടി; യെദ്യൂരപ്പയുടെ മകനെതിരെ ആരോപണം

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. കൂറുമാറാന്‍ ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു. എം.എല്‍.എമാരെ കൂറുമാറ്റാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നേരിട്ട് രംഗത്തെത്തയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാര്‍ കൊച്ചിയിലേക്ക് പോകാനിറങ്ങിയ രാത്രിയാണ് യെദ്യൂരപ്പ ഫോണില്‍ വിളിച്ചത്. ഹിരെകേരൂര്‍ എംഎല്‍എ ബി.സി.പാട്ടീലിനെയാണ് യെദ്യൂരപ്പ വിളിച്ചത്.

ബിജെപി നേതാവ് ജനാര്‍ദന്‍ റെഡ്ഡി തങ്ങളുടെ എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്തെത്തിയിരുന്നു. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതെന്നായിരുന്നു ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments