HomeNewsShortരാജ്യത്തെ പ്രധാനപ്പെട്ട 1000 ആളുകളെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്; ലിസ്റ്റിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാജ്യത്തെ പ്രധാനപ്പെട്ട 1000 ആളുകളെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്; ലിസ്റ്റിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാജ്യത്തെ സുപ്രധാന 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള കമ്പനിയാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവരെ നിരീക്ഷിക്കുന്നതെന്നതാണ് ഒരു ദേശീയ മാധ്യമത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവർത്തകര്‍, വ്യവസായികൾ എന്നിവരും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാബാന‍ര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീൻ പട്ട്നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, നിര്‍മ്മല സീതാരാമൻ, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തൻ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജൻസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഈ കമ്പനികളുടെ ബിഗ്ഡേറ്റ പരിശോധിച്ചതിലൂടെയാണ് ഇന്ത്യൻ നിരീക്ഷണം പുറത്ത് വന്നത്. അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷ സാധ്യതയും നിലനിൽക്കെ അതീവ ഗൗരവമായാണ് ഈ വാർത്തയെ കേന്ദ്ര ഏജൻസികൾ കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments