HomeNewsShortബിജെപി കേരള ഘടകത്തിൽ അടിമുടി മാറ്റം: നേതൃത്വം ഒന്നടങ്കം മാറിയേക്കും

ബിജെപി കേരള ഘടകത്തിൽ അടിമുടി മാറ്റം: നേതൃത്വം ഒന്നടങ്കം മാറിയേക്കും

ബിജെപി കേരള ഘടകത്തിൽ അടിമുടി മാറ്റത്തിന് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. കാമരാജ് പദ്ധതി ബിജെപിയിലും വേണമെന്നും ആവശ്യം. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നത്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണം എന്നമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ കനത്ത തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ടെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments