HomeNewsShortരണ്ടാംവട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം: ചാന്ദ്രയാന്‍-2 വിജയ തീരത്തിനരികെ

രണ്ടാംവട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം: ചാന്ദ്രയാന്‍-2 വിജയ തീരത്തിനരികെ

ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments