HomeNewsShortപികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി; പോലീസ് നടപടികൾ വൈകും

പികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി; പോലീസ് നടപടികൾ വൈകും

പികെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി. പരാതി നിയമോപദേശത്തിനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കൈമാറി. നാളെ നിയമോപദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. കെഎസ് യു, യുവമോര്‍ച്ച നേതാക്കള്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയതോടെയാണ് സംഭവത്തില്‍ നടപടി വൈകുന്നത്. പ്രശ്‌നത്തില്‍ പീഡനത്തിരയായ യുവതി പൊലീസില്‍ പരാതി നല്‍കാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതോടെ ശശിക്കെതിരായ പരാതിയില്‍ നിയമനടപടിക്ള്‍ വൈകുമെന്ന് ഉറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments