HomeNewsLatest Newsസഭയും കൈവിട്ടു; സമരത്തിനിടെ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍; മഠത്തില്‍ ജോലി ചെയ്തിരുന്ന പയ്യനെവരെ ഉപകരണമാക്കി

സഭയും കൈവിട്ടു; സമരത്തിനിടെ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍; മഠത്തില്‍ ജോലി ചെയ്തിരുന്ന പയ്യനെവരെ ഉപകരണമാക്കി

ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറെന്ന് മനസില്‍ ഉറപ്പിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീയോടൊപ്പം നില്‍ക്കുകയാണ് മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍. പരാതി നല്‍കിയിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം ഹൈക്കോടതി ജംങ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നീതി ലഭിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകും. ഒരുപാട് സഹിച്ചാണ് പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവര്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഭീഷണിയുണ്ട്. മഠത്തില്‍ ജോലി ചെയ്തിരുന്ന പയ്യനെ ഉപകരണമാക്കാന്‍ നോക്കി. ഫാദര്‍ എര്‍ത്തയില്‍ വന്ന് സംസാരിച്ചു. സോഫ്റ്റായിട്ട് ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്. ഇപ്പോള്‍, സഭ തന്നെ ഞങ്ങളെ തള്ളിയിരിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ സഭ വിട്ട് പോയിട്ടില്ല. സഭയുടെ അകത്തു നിന്നുതന്നെ ഞങ്ങള്‍ പൊരുതുകയാണ്. വിട്ടുപോകില്ല. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും.

സഭയ്ക്കകത്ത് തന്നെ ഞങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. പാലാ ബിഷപ്പ്, മാര്‍ ആലഞ്ചേരി, ഭഗല്‍പുര്‍ ബിഷപ്പ്, ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, റോമിലെ മൂന്ന് സ്ഥലത്തേക്ക് പരാതി നല്‍കിയിട്ടുണ്ട്. പോപ്പിനെയും സമീപിച്ചു. നീതി കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ റോമിന്റെ സ്റ്റേറ്റ് സെക്രട്ടറിയ്ക്കും പരാതി അയച്ചു. പരാതി നല്‍കിയിട്ട് എവിടെ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സഭയില്‍ നിന്ന് ഒന്നും ചെയ്തില്ലെങ്കിലും ഒരു വാക്കെങ്കിലും ഞങ്ങളോട് പറയാമായിരുന്നു. അന്വേഷിക്കാമെന്ന ഒരു മറുപടിയെങ്കിലും തരാമായിരുന്നു. അതുപോലും ഇത്രയും നാളായി ആരും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വരേണ്ട അവസ്ഥയുണ്ടായത്. പോപ്പിന് പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments