HomeNewsShortബിഷപ്പി​നെതിരായ പീഡനാരോപണം മറച്ചുവെച്ചുവെന്ന്; കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി​െക്കതിരെ പരാതി

ബിഷപ്പി​നെതിരായ പീഡനാരോപണം മറച്ചുവെച്ചുവെന്ന്; കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി​െക്കതിരെ പരാതി

ജലന്ധര്‍ രൂപത ബിഷപ്​ ലൈംഗികമായി പിഡിപ്പിച്ചു​െവന്ന കന്യാസ്​ത്രീയുടെ പരാതി മറച്ചുവെച്ച സംഭവത്തില്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്‌​​ ബി​ഷ​പ്​ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോര്‍ജ്​ ആ​ല​ഞ്ചേ​രിക്കെതിരെ ​െഎ.ജിക്ക്​ പരാതി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ്​ ​െഎ.ജിക്ക്​ ​ പരാതി ലഭിച്ചത്​. കര്‍ദിനാള്‍ സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ ഒത്തു തീര്‍പ്പാക്കാന്‍ നോക്കി​െയന്നും പരാതിയില്‍ പറയുന്നു. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ്​ പരാതി നല്‍കിയത്​.

ലൈം​ഗി​ക​മാ​യും മാ​ന​സി​ക​മാ​യു​മു​ള്ള പീ​ഡ​ന​ങ്ങ​ള്‍ വി​വ​രി​ച്ച്‌​ 2016 ആ​ഗ​സ്​​റ്റി​ലാ​ണ് ​സീ​റോ മ​ല​ബാ​ര്‍ സ​ഭ ത​ല​വ​ന്‍ ക​ര്‍​ദി​നാ​ള്‍ ജോ​ര്‍​ജ്​ ആ​ല​ഞ്ചേ​രി​ക്ക്​​ ക​ന്യാ​സ്​​ത്രീ പ​രാ​തി ന​ല്‍​കി​യ​ത്. 2014 മെയില്‍ ​ജ​ല​ന്ധ​ര്‍ രൂ​പ​ത ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​ക്ക​ല്‍ രൂ​പ​ത​ക്ക്​ കീ​ഴി​ലെ കു​റ​വി​ല​ങ്ങാ​ട്ടെ മ​ഠ​ത്തി​ന്​ സ​മീ​പ​ത്തെ ഗെ​സ്​​റ്റ്​ ഹൗ​സി​ല്‍ വെച്ച്‌​ തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട്​ 13 തവണ ഇത്​ തുടര്‍ന്നുവെന്നുമാണ്​ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയെ കുറിച്ച്‌​ അറിഞ്ഞെങ്കിലും അത്​ മറച്ചുവെക്കാനും ഒത്തു തീര്‍പ്പാക്കാനുമാണ്​ കര്‍ദിനാള്‍ ശ്രമിച്ചത്​.

അതേസമയം, ബിഷപ്പിനെതിരായ പരാതിയില്‍ കോട്ടയം പൊലീസ്​ കന്യാസ്​ത്രീയു​െട മൊഴി​െയടുത്തു. ​മജിസ്​ട്രേറ്റി​നു മുമ്ബാകെ കന്യാസ്​ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ്​ ശ്രമിക്കുന്നുണ്ട്​. അതിനിടെ കേസ്​ ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments