HomeCinemaMovie Newsഡബ്ള്യുസിസി യോട് 'അമ്മ പുലർത്തുന്ന സമീപനം അപകടകരം; അമ്മയ്‌ക്കെതിരെ പതിനാലു നടിമാര്‍ കൂടി...

ഡബ്ള്യുസിസി യോട് ‘അമ്മ പുലർത്തുന്ന സമീപനം അപകടകരം; അമ്മയ്‌ക്കെതിരെ പതിനാലു നടിമാര്‍ കൂടി രംഗത്ത്

അമ്മയിലെ അംഗത്വം വേണ്ടെന്ന് ഡബ്ല്യുസിസിയിലെ പതിനാല് നടിമാര്‍. സംഘടനയില്‍ നിന്ന് രാജിവെച്ച ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവരെ പിന്തുണച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. തുല്യവേതനമില്ലാത്ത മേഖലയില്‍ അമ്മ ഒരു ലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങുന്നത് ജനാധിപത്യപരമല്ലെന്ന് നടിമാര്‍ ആരോപിച്ചു. അഭിനേതാക്കളായി തുടരുമ്പോള്‍ തന്നെ അമ്മയില്‍ അംഗത്വം എടുക്കില്ലെന്ന് നടിമാര്‍ പറഞ്ഞു. നടിമാരായ അമല, രഞ്ജിനി സജിത മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് താര സംഘടനയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

തൊഴിലിടത്തെ സുരക്ഷയില്‍ അമ്മയുടെ തീരുമാനങ്ങളില്‍ വിശ്വാസമില്ല. wcc സ്ഥാപക അംഗങ്ങളോട് അമ്മ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്നും നടിമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്ന് നടന്‍ ടി.പി മാധവന്‍. അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു ടി.പി മാധവന്‍.

അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന നടിമാരുടെ പ്രസ്താവനയെ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ചട്ടപ്രകാരമാണ് കാര്യങ്ങള്‍ നീക്കിയതെന്നും മോഹന്‍ലാല്‍ എത്തുന്ന മുറക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ഇടവേള ബാബു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments