HomeNewsShortഅമേരിക്കയില്‍ ഒഴുക്കില്‍പ്പെട്ട് കാർമുങ്ങി കാണാതായ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

അമേരിക്കയില്‍ ഒഴുക്കില്‍പ്പെട്ട് കാർമുങ്ങി കാണാതായ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ (38) മൃതദേഹം ദിവസങ്ങള്‍ക്കു മുന്‍പ് കണ്ടെടുത്തിരുന്നു. മുങ്ങിപ്പോയ കാറും കണ്ടെത്തിയിട്ടുണ്ട് . അപകടസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളിയില്‍ അകപ്പെട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്.

കാലിഫോര്‍ണിയയിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് വീഴുകയായിരുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments