HomeNewsShortരാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാന മന്ത്രിയുടെ വാദം പൊളിയുന്നു: കർണാടകയിൽ മാത്രം 35: അസാമിൽ 6

രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാന മന്ത്രിയുടെ വാദം പൊളിയുന്നു: കർണാടകയിൽ മാത്രം 35: അസാമിൽ 6

ഇന്ത്യയിൽ തടങ്കൽ പാളയങ്ങളില്ലെന്ന നരേന്ദ്രമോദിയുടെ അവകാശവാദം പൊളിയുന്നു. അസമിൽ മാത്രമുള്ളത് ആറ് തടങ്കൽ പാളയങ്ങളാണ്. 10 തടങ്കൽ പാളയങ്ങളുടെ പണി നടക്കുകയാണ്. അസമിൽ തന്നെ ആറ് തടങ്കൽ പാളയങ്ങളുണ്ടെന്ന് പാർലമെൻ്റിൽ സർക്കാർ രേഖാ മൂലം മറുപടി നൽകിയിരുന്നു.

അസമിനു പുറത്തു നിന്നും തടങ്കൽ പാളയങ്ങളുടെ വാർത്തകൾ വരുന്നുണ്ട്. ദേവേന്ദ്ര ഫഡ്നാവിസിൻ്റെ കീഴിൽ മഹാരാഷ്ട്രയിലെ ആദ്യ തടങ്കൽ പാളയത്തിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞു. നേവി മുംബൈയിൽ മൂന്നേക്ക്രോളം വരുന്ന ഭൂമിയാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒപ്പം, കർണാടകയിൽ 35 താത്കാലിക തടങ്കൽ പാളയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂരിനടുത്ത് നിർമ്മിക്കുന്ന മറ്റൊരു തടങ്കൽ പാളയം പണി തീർന്നു കൊണ്ടിരിക്കുകയാണ്.

ഇതോടൊപ്പം കഴിഞ്ഞ ജൂലായിൽ മറ്റൊരു സുപ്രധാന നിർദ്ദേശം കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. പത്തടി ഉയരത്തിൽ ചുറ്റുമതിലുള്ളതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഒരു തടങ്കൽ പാളയമെങ്കിലും ഓരോ സംസ്ഥനങ്ങളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും നിർമ്മിക്കണമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 2019 മോ​ഡ​ല്‍ ഡി​റ്റ​ന്‍​ഷ​ന്‍ മാ​നു​വ​ല്‍ ത​യാ​റാ​ക്കി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments